രാത്രിയില്‍
ഒരു കടല്‍
ഒഴുകാറുണ്ട് എന്നിലേക്ക്
തുടക്കവും ഒടുക്കവും
എവിടെ നിന്നെന്നറിയാത്ത
കടല്‍
ചില്ലുകൂടുകള്‍ തകര്‍ത്ത്
സ്വര്‍ണ മീനുകള്‍ ഒഴുകി
ആ കടലില്‍ ചേരും
തിരയടിക്കുന്ന കരയില്‍
ആരോ
ഇണയുടെ കാതില്‍
ചിത്രങ്ങള്‍
വരക്കുന്നുണ്ടാവും
ഉപേക്ഷിക്കപ്പെട്ട
അടിവസ്ത്രങ്ങള്‍
ഓരോ തിരക്കുമൊപ്പം
വന്നരെയോ തിരയും
ഒഴുകിയൊഴുകി
പരന്നു പരന്ന്
ഒടുവില്‍
ഞാനും നീയും
ഒന്നാകും
അവിടെ കടല്‍
അവസാനിക്കും
രാവിലെ എല്ലാം
പഴയത്
പോലെ തന്നെ......!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ