അനുവാദം ചോദിക്കാതെ,
കടന്നു വന്നത്...
ഒരു തണുത്ത
കാറ്റായിരുന്നു..,
ആ കാറ്റിനു-
അവളുടെ മണമുണ്ടായിരുന്നു.
നനക്കാന്‍ മറന്നിട്ടും,
പൂത്ത മതിലിനടുത്തെ
റോസാച്ചെടി......
ഒരു പൂവ്
അതെന്നെ നോക്കി പുഞ്ചിരിച്ചു
കൊട്ടി അടഞ്ഞ
ജനാലയുടെ പിന്നില്‍
ഇരുളിന്റെ മറവില്‍
എന്റെ നിശ്വാസച്ചൂടില്‍
ഞങ്ങള്‍......
കരഞ്ഞു കൊണ്ടാണു
പിറ്റെ പ്രഭാതം
പുലര്‍ന്നത്.......
ഇതളുകളെല്ലാം കൊഴിഞ്ഞ
ആ തണ്ട് എന്നെ നോക്കി
പല്ലിളിച്ചു...
ജാലക വാതിലുകളെ
ശപിച്ച് അകലേക്ക്
നോക്കി ഞാന്‍ നിന്നു...
കടന്നു വന്നത്...
ഒരു തണുത്ത
കാറ്റായിരുന്നു..,
ആ കാറ്റിനു-
അവളുടെ മണമുണ്ടായിരുന്നു.
നനക്കാന്‍ മറന്നിട്ടും,
പൂത്ത മതിലിനടുത്തെ
റോസാച്ചെടി......
ഒരു പൂവ്
അതെന്നെ നോക്കി പുഞ്ചിരിച്ചു
കൊട്ടി അടഞ്ഞ
ജനാലയുടെ പിന്നില്‍
ഇരുളിന്റെ മറവില്‍
എന്റെ നിശ്വാസച്ചൂടില്‍
ഞങ്ങള്‍......
കരഞ്ഞു കൊണ്ടാണു
പിറ്റെ പ്രഭാതം
പുലര്‍ന്നത്.......
ഇതളുകളെല്ലാം കൊഴിഞ്ഞ
ആ തണ്ട് എന്നെ നോക്കി
പല്ലിളിച്ചു...
ജാലക വാതിലുകളെ
ശപിച്ച് അകലേക്ക്
നോക്കി ഞാന്‍ നിന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ